സ്വന്തം ലേഖകൻ
ഉണ്ടൻകോട്: ഉണ്ടൻകോട് ഫെറോനയുടെ പ്രതിഭാ സംഗമം ഓഗസ്റ്റ് 17 ഞായറാഴ്ച ഉണ്ടൻകോട് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഫൊറോന വിദ്യാഭ്യാസ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗം ഫെറോന വികാരി ഫാ. ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര ലത്തീൻ രൂപത വിഭ്യാസ ഡയറക്ടർ ഡോ. ജോണി കെ. ലോറൻസ് മുഖ്യസന്ദേശം നൽകി. ഫെറോന വിദ്യാഭ്യാസ സമിതിയുടെ സിസ്റ്റർ ആനിമേറ്റർ സി.ജമ്മ ജോസഫ് ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
വിവിധ പഠന മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 55 പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. പ്രതിഭാ സംഗമത്തിൽ ഫെറോന വിദ്യാഭ്യാസ സെക്രട്ടറി സ്വാഗതവും ആനിമേറ്റർ പുഷ്പലത കൃതജ്ഞതയും രേഖപ്പെടുത്തി.




