സ്വന്തം ലേഖകൻ
ആര്യനാട്: ആര്യനാട് ഫൊറോനയിലെ അധ്യാപകർക്കും കുട്ടികൾക്കുമായി നടത്തിവന്നിരുന്ന സെമിനാറിന്റെ രണ്ടാം ഘട്ടം സംഘടിപ്പിച്ചു. ജനുവരി 25 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ആര്യനാട് ഫൊറോന സെന്ററിൽ വച്ച് നടന്ന സെമിനാർ ഫെറോന വികാരി ഫാ.ഷൈജു ദാസ് IVD ഉത്‌ഘാടനം ചെയ്തു.
“വിശ്വാസ ജീവിത തീർത്ഥാടകർ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസുകൾക്ക് ഫാ. പ്രവീൺ, ഫാ അരുൺ ഡി.പി. എന്നിവർ നേതൃത്വം നൽകി. ഫെറോന സെക്രട്ടറി സജി സ്വാഗതവും ഫൊറോന ആനിമേറ്റർ ആതിര നന്ദിയും ആശംസിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ 220 അംഗങ്ങൾ പങ്കെടുത്തു




