Parish

ആനപ്പാറ ഇടവകയിൽ ജൂബിലി വർഷ ആഘോഷങ്ങൾക്ക് സമാപനമായ്

സ്വന്തം ലേഖകൻ

വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ പ്രത്യാശയുടെ തീർത്ഥാടന ജൂബിലി വർഷ ആഘോഷങ്ങൾക്ക് സമാപനമായി. ഡിസംബർ 07 ഞായറാഴ്ച നടന്ന ജൂബിലി വർഷ സമാപന ദിവ്യബലിയ്‌ക്ക് ഇടവക വികാരി മോൺ.ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി.

ദിവ്യബലിയ്‌ക്ക് ശേഷം “പ്രത്യാശയുടെ ദീപം” 20 ബി.സി.സി. യൂണിറ്റുകളിലെയും ലീഡർമാർക്ക് തെളിയിച്ചു നൽകുകയും ചെയ്തു. രാവിലെ 11 മണിമുതൽ വൈകുന്നേരം 7 മണിവരെ ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും നടത്തി. വൈകുന്നേരം 5 മണിമുതൽ നടന്ന കുമ്പസാരത്തിൽ വിശ്വാസികൾ അനുതാപത്തോടെ ഭക്തിപൂർവ്വം പങ്കുചേർന്നു.

ദിവ്യകാരുണ്യ ആശീർവാദ തിരുകർമത്തിന് കുരിശുമല സ്പിരിച്യുൽ അനിമേറ്റർ ഫാ. ജറാൾഡ് മത്യാസ് നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.