സ്വന്തം ലേഖകൻ
വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ അൾത്താര ബാലന്മാരുടെയും ഗായകസംഘ അംഗങ്ങളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. നവംബർ 30 ഞായറാഴ്ച നടന്ന സംഗമത്തിൽ മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഗായക സംഘ അംഗങ്ങളും അൾത്താര ബാലകരന്മാരും ദിവ്യബലിക്കു നേതൃത്വം നൽകി.
ദിവ്യബലിയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക വികാരി മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.അരുൺ പി. ജിത്ത്, സുപ്പീരിയർ സി. റീന തോമസ്, ഉപദേശി ഗോപി, ലത, ശ്രീ രാജേഷ് എന്നിവർ ആശംസ അറിയിച്ചു.
പുതുതായി അൾത്താര ശുശ്രുഷയിലും ഗായക ശുശ്രൂഷയിലും ചേർന്ന അംഗങ്ങളെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, ഇവർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മതബോധന HM ശ്രീ.ജിനു സ്വാഗതം ആശംസിക്കുകയും ഗായകസംഘ ലീഡർ ശ്രീ.ആൽഫ്രഡ് നന്ദി അറിയിക്കുകയും ചെയ്തു. സ്നേഹവിരുന്നോട് കൂടി കുടുംബസംഗമം അവസാനിച്ചു.




