Parish

ആധുനിക രീതിയിൽ നവീകരിച്ച സെമിത്തേരി ആശീർവദിച്ചു.

ഷീജ രാജ്

പേയാട്: പേയാട് സെയിന്റ് സേവ്യേഴ്‌സ് പള്ളിയിൽ ആധുനിക രീതിയിൽ നവീകരിച്ച സെമിത്തേരിയുടെ ആശീർവാദം നടന്നു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 8.30-ന് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് നിർവ്വഹിച്ചു. സെമിത്തേരിയെ “വിശുദ്ധ ഭൂമി”യെന്നാണു അഭിവന്ദ്യ പിതാവ്‌ ആമുഖ സന്ദേശത്തിൽ വിശേഷിപ്പിച്ചത്‌. ആശീർവാദ തിരുകർമ്മത്തിന് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്കും ഡീക്കൻ രജീഷ് ജെയിംസും നേതൃത്വം നൽകി.

കുടുംബ കല്ലറകളുടെ സർട്ടിഫിക്കറ്റ്‌ ഇടവക കൗൺസിൽ സെക്രട്ടറി അഡ്വ.ജീജാറാണിക്ക്‌ അഭിവന്ദ്യ പിതാവ്‌ കൈമാറി തുടർന്ന് എഞ്ചിനീയർ, പ്രധാന മേസ്തിരി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ആശീർവ്വാദ കർമ്മത്തിനു ശേഷം പിതാവ് കുട്ടികളോട് കുശലം പറഞ്ഞും അവർക്കൊപ്പം ഫോട്ടോയെടുത്തുമാണ് മടങ്ങിയത്.

സെമിത്തേരിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയവർക്കും സഹായിച്ചവർക്കും ഇടവക വികാരി നന്ദി അർപ്പിച്ചു. ഇടവക വിശ്വാസികൾക്കായി പ്രഭാത ഭക്ഷണം ക്രമീകരിച്ചിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.