ഒന്നാം വായന
മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (4 : 1 – 28)
(നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും)
സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടൻമാരും വയ്ക്കോൽ പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാൽ, എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (98 : 5-6, 7-8, 9)
കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു.
കിന്നരം മീട്ടി കർത്താവിനു സ്തുതികളാലപിക്കുവിൻ. വാദ്യഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിൻ. കൊമ്പും കാഹളവും മുഴക്കി രാജാവായ കർത്താവിന്റെ സന്നിധിയിൽ ആനന്ദംകൊണ്ട് ആർപ്പിടുവിൻ.
കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു.
സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തിൽ സ്വരമുയർത്തട്ടെ! ജലപ്രവാഹങ്ങൾ കരഘോഷം മുഴക്കട്ടെ! കർത്താവിന്റെ മുൻപിൽ പർവതങ്ങൾ ഒത്തൊരുമിച്ച് ആനന്ദകീർത്തനമാലപിക്കട്ടെ!
കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു.
അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു; അവിടന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.
കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കക്കാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (3 : 7 – 12)
(അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ)
സഹോദരരേ, എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്ന് നിങ്ങൾക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അലസരായിരുന്നില്ല. ആരിൽനിന്നും ഞങ്ങൾ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആർക്കും ഭാരമാകാതിരിക്കാൻ വേണ്ടി ഞങ്ങൾ രാപകൽ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തു. ഞങ്ങൾക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാർഹമായ ഒരു മാതൃക നിങ്ങൾക്കു നല്കാനാണ് ഇങ്ങനെ ചെയ്തത്. ഞങ്ങൾ നിങ്ങളുടെകൂടെയായിരുന്നപ്പോൾത്തന്നെ നിങ്ങൾക്ക് ഒരു കല്പന നല്കി: അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ. എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാൽ, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലർ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങൾ കേൾക്കുന്നു. അത്തരം ആളുകളോട് കർത്താവായ യേശുവിൽ ഞങ്ങൾ കല്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു: അവർ ശാന്തരായി ജോലി ചെയ്ത് അപ്പം ഭക്ഷിക്കട്ടെ.
കർത്താവിൻ്റെ വചനം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Lk. 21 : 28).
അല്ലേലൂയാ !
അല്ലേലൂയാ! നിങ്ങൾ ശിരസ്സുയർത്തി നില്ക്കു വിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:5-19)
(പീഡനത്തിലും ഉറച്ചുനില്ക്കുന്നതിലൂടെ നിങ്ങളുടെ ജീവൻ നിങ്ങൾ നേടും)
അക്കാലത്ത്, ചില ആളുകൾ ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ഈ കാണുന്നവ കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു. അവർ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാൻ തുടങ്ങുന്നതിൻ്റെ അടയാളം എന്താണ്? അവൻ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, പലരും, അവൻ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ വരും. നിങ്ങൾ അവരുടെ പിന്നാലേ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങ ളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാൽ, അവസാനം ഇനി യും ആയിട്ടില്ല. അവൻ തുടർന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയർത്തും. വലിയ ഭൂകമ്പ ങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തിൽനിന്നു വലിയ അടയാളങ്ങളും ഉണ്ടാകും. ഇവയ്ക്കെല്ലാം മുമ്പ് അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കൻമാരുടെയും ദേശാധിപതിക ളുടെയും മുൻപിൽ അവർ നിങ്ങളെ കൊണ്ടുചെല്ലും. നിങ്ങൾക്ക് ഇതു സാക്ഷ്യം നല്കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ട തില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിൻ. എന്തെന്നാൽ, നിങ്ങ ളുടെ എതിരാളികളിലാർക്കും ചെറുത്തുനില്ക്കാനോ എതിർ ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നല്കും. മാതാപിതാക്കൻമാർ, സഹോദരർ, ബന്ധുമി ത്രങ്ങൾ, സ്നേഹിതർ എന്നിവർപോലും നിങ്ങളെ ഒറ്റിക്കൊടു ക്കും. അവർ നിങ്ങളിൽ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്ക്കുന്നതിലൂടെ നിങ്ങളുടെ ജീവൻ നിങ്ങൾ നേടും.




