Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 20 വചനവായന

ജനുവരി 20 ചൊവ്വ

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്തകത്തിൽനിന്നു്

(സാമുവൽ, ദാവീദിനെ അവൻ്റെ സഹോദരന്മാരുടെ മുമ്പിൽവച്ച് അഭിഷേകം ചെയ്‌തു. കർത്താവിൻ്റെ ആത്‌മാവ് അവൻ്റെമേൽ ശക്തമായി ആവഹിച്ചു)

അക്കാലത്ത്. കർത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിൻെറ രാജത്വത്തിൽനിന്ന് സാവൂളിനെ ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോർത്ത് നീ എത്രനാൾ വിലപിക്കും? കുഴലിൽ തൈലംനിറച്ചു പുറപ്പെടുക. ഞാൻ നിന്നെ ബേതലെഹെംകാരനായ ജസ്‍സായുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു. സാമുവൽ ചോദിച്ചു: ഞാൻ എങ്ങനെ പോകും? സാവൂൾ ഇതു കേട്ടാൽ എന്നെ കൊന്നുകളയും. കർത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടി കൊണ്ടുപോവുക, കർത്താവിനു ബലിയർപ്പിക്കാൻ വന്നിരിക്കുകയാണെന്നു പറയുക. ജസ്സെയെയും ബലിയർപ്പണത്തിനു ക്‌ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചുതരാം. ഞാൻ പറയുന്നവനെ എനിക്കായി നീ അഭിഷേകം ചെയ്യണം.

കർത്താവ് കല്പിച്ചതുപോലെ സാമുവൽ പ്രവർത്തിച്ചു. അവൻ ബേല്ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്‌ഠൻമാർ ഭയപരവശരായി അവനെ കാണാൻ വന്നു. അവർ ചോദിച്ചു: അങ്ങയുടെ വരവ് ശുഭസൂചകമോ? അതെ, അവൻ പറഞ്ഞു, ഞാൻ കർത്താവിനു ബലിയർപ്പിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് ബലിയർപ്പണത്തിന് എന്നോടൊത്തു വരുവിൻ. അനന്തരം, അവൻ ജസ്സെയെയും പുത്രൻമാരെയും ശുദ്‌ധീകരിച്ച് ബലിയർപ്പണത്തിനു ക്ഷണിച്ചു. അവൻ വന്നപ്പോൾ സാമുവൽ ഏലിയാബിനെ ശ്രദ്‌ധിച്ചു. കർത്താവിന്റെ അഭിഷിക്തനാണ് മുൻപിൽ നില്ക്കുന്നതെന്ന് അവനു തോന്നി. എന്നാൽ, കർത്താവ് സാമുവലിനോടു കല്‌പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാൻ തിരസ്‌കരിച്ചതാണ്. മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്‌ധിക്കുന്നു; കർത്താവാകട്ടെ, ഹൃദയഭാവത്തിലും. ജസ്സെ അബിനാദാബിനെ സാമുവലിൻെറ മുൻപിൽ വരുത്തി. ഇവനെയും കർത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്ന് സാമുവൽ പറഞ്ഞു. പിന്നെ ജസ്സെ ഷമ്മായെ വരുത്തി. കർത്താവ്തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവൻ പറഞ്ഞു. ജസ്സെ തന്റെ ഏഴു പുത്രൻമാരെ സാമുവലിന്റെ മുൻപിൽ കൊണ്ടു വന്നു. അവൻ ജസസ്സെയോടു പറഞ്ഞു: ഇവരെയാരെയും കർത്താവ് തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രൻമാർ എല്ലാവരുമായോ എന്ന് സാമുവൽ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവൻ ആടുകളെ മേയിക്കാൻ പോയിരിക്കുകയാണ്. അവൻ പറഞ്ഞു. അവനെ ആളയച്ചു വരുത്താൻ സാമുവൽ ആവ ശ്യപ്പെട്ടു. അവൻ വന്നിട്ടേ ഞങ്ങൾ ഭക്‌ഷണം കഴിക്കുകയുള്ളൂ എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി. പവിഴ നിറവും മനോഹര നയനങ്ങളുമുള്ള അവൻ സുന്ദരനായിരുന്നു. കർത്താവ് കല്‌പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവൻ അവൻ തന്നെ. സാമുവൽ അവനെ സഹോദരൻമാരുടെ മുൻപിൽവച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതൽ കർത്താവിൻെറ ആത്മാവ് ദാവീദിന്റെമേൽ ശക്‌തമായി ആവസിച്ചു. സാമുവൽ റാമായി ലേക്കു പോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഞാൻ എൻ്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

പണ്ട് ഒരു ദർശനത്തിൽ അവിടന്ന് തന്റെ വിശ്വസ്തനോട് അരുൾചെയ്തു. ശക്‌തനായ ഒരുവനെ ഞാൻ കിരീടമണിയിച്ചു. ഒരുവനെ ഞാൻ ജനത്തിൽനിന്നു തിരഞ്ഞെടുത്ത് ഉയർത്തി

ഞാൻ എൻ്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി, വിശുദ്‌ധ തൈലംകൊണ്ടു ഞാൻ അവനെ അഭിഷേകം ചെയ്‌തു. എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‌കും.

ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

അവൻ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടന്നാണ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കും. ഞാൻ അവനെ എൻ്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കൻമാരിൽ അത്യുന്നതനുമാക്കും.

ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

അല്ലേലൂയാ !

അല്ലേലൂയാ! നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവ് ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നതെന്നറിയാൻ നിങ്ങളുടെ ആന്തരിക നേത്രങ്ങൾ പ്രകാശിപ്പിക്കട്ടെ. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല)

ഒരു സാബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോൾ, ശിഷ്യൻമാർ കതിരുകൾ പറിക്കാൻ തുടങ്ങി. ഫരിസേയർ അവനോടു പറഞ്ഞു: സാബത്തിൽ നിഷിദ്‌ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട്? അവൻ ചോദിച്ചു: ദാവീദും അനുചരൻമാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അബിയാഥാർ പ്രധാനപുരോഹിതനായിരിക്കേ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്‌തില്ലേ? അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.