Word of God

ആണ്ടുവട്ടം മൂന്നാം വാരം ജനുവരി 28 വചനവായന

ജനുവരി 28 ബുധൻ

ഒന്നാം വായന

സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന്

(നിൻ്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവൻ്റെ രാജ്യം സുസ്ഥിരമാക്കും)

അക്കാലത്ത്, കർത്താവ് നാഥാനോട് അരുൾചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കർത്താവ് അരുൾചെയ്യുന്നു, എനിക്കു വസിക്കാൻ നീ ആലയം പണിയുമോ? ഇസായേൽജനത്തെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതുമുതൽ ഇന്നു വരെ ഞാൻ ഒരാലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തിൽ വസിച്ചുകൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു. ഇസ്രായേൽക്കാരോടുകൂടെ സഞ്ചരിക്കുന്നതിനിടയ്ക്ക് എവിടെവച്ചെങ്കിലും എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ഞാൻ നിയമിച്ച നേതാക്കൻമാരിൽ ആരോടെങ്കിലും, നിങ്ങൾ എനിക്ക് ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തതെന്ത് എന്നു ഞാൻ ചോദിച്ചിട്ടുണ്ടോ? അതുകൊണ്ട് നീ ഇപ്പോൾ എൻറെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‌സ്‌ഥലത്തുനിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാൻ നിയമിച്ചു.
നീ പോയിടത്തെല്ലാം ഞാൻ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുൻപിൽ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നശിപ്പിച്ചു; ഭൂമിയിലുള്ള മഹാത്‌മാക്കളെപ്പോലെ നിന്നെ ഞാൻ മഹാനാക്കും. എന്റെ ജനമായ ഇസ്രായേലിന് ഞാൻ ഒരു സ്ഥ‌ലംകല്പിച്ചുകൊടുക്കും. അവർ ഇനിയും സുരക്ഷിതരായി സ്വന്തം സ്‌ഥലത്തു പാർക്കേണ്ടതിന് ഞാൻ അവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിന് ഞാൻ ന്യായാധിപൻമാരെ നിയമിച്ചാക്കുന്നതിനു മുൻപുള്ള കാലത്തെപ്പോലെ, ദുഷ്‌ടൻമാർ അവരെ ഇനി പീഡിപ്പിക്കുകയില്ല. ശത്രുക്കളിൽനിന്ന് നിനക്കു ഞാൻ ശാന്തി നല്‌കും. നിന്നെ ഒരു വംശമായി വളർത്തുമെന്നും കർത്താവ് അരുൾചെയ്യുന്നു. ദിനങ്ങൾ തികഞ്ഞ് നീ പൂർവികരോടു ചേരുമ്പോൾ നിന്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവൻെറ രാജ്യം സുസ്‌ഥിരമാക്കും. അവൻ എനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുതനും ആയിരിക്കും. അവൻ തെറ്റുചെയ്യുമ്പോൾ മാനുഷികമായ ദൺഡും ചമ്മട്ടിയുമുപയോഗിച്ച് ഞാൻ അവനെ ശിക്ഷിക്കും.

എങ്കിലും നിന്റെ മുൻപിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ സാവൂളിൽ നിന്നെന്നപോലെ, അവനിൽനിന്ന് എന്റെ സ്ഥിരം സ്നേഹം ഞാൻ പിൻവലിക്കുകയില്ല. നിൻ്റെ കുടുംബവും രാജത്വവും എന്റെ മുൻപിൽ സ്‌ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്ക്കും. ഈ വാക്കുകളും ദർശനവും നാഥാൻ ദാവീദിനെ അറിയിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എൻ്റെ കരുണ എപ്പോഴും അവൻ്റെമേൽ ഉണ്ടായിരിക്കും

അവിടന്ന് അരുൾചെയ്‌തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവിദിനോടു ഞാൻ ശപഥം ചെയ്തു. നിൻ്റെ സന്തതിയെ എന്നേക്കുമായി ഞാൻ ഉറപ്പിക്കും; നിൻ്റെ സിംഹാസനം തലമുറകളോളം ഞാൻ നിലനിറുത്തും.

എൻ്റെ കരുണ എപ്പോഴും അവൻ്റെമേൽ ഉണ്ടായിരിക്കും

അവൻ എന്നോട്, എന്റെ പിതാവും എൻ്റെ ദൈവവും എന്റെ രക്ഷാശിലയും അവിടന്നാണ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കും. ഞാൻ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജ ക്കൻമാരിൽ അത്യുന്നതനുമാക്കും.

എൻ്റെ കരുണ എപ്പോഴും അവൻ്റെമേൽ ഉണ്ടായിരിക്കും

എന്റെ കരുണ എപ്പോഴും അവന്റെമേൽ ഉണ്ടായിരിക്കും; അവനോടുള്ള എൻെറ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും. ഞാൻ അവന്റെ വംശം ശാശ്വതമാക്കും; അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്ക്കും.

എൻ്റെ കരുണ എപ്പോഴും അവൻ്റെമേൽ ഉണ്ടായിരിക്കും

അല്ലേലുയാ !

അല്ലേലൂയാ! വിത്ത് ദൈവത്തിൻ്റെ വചനമാണ്; ക്രിസ്‌തു വിതക്കാരനും; വിത്തു കണ്ടെത്തുന്നവൻ നിത്യമായി നിലനില്ക്കും. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു )

അക്കാലത്ത്, കടല്ത്തിരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാൽ, കടലിൽക്കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിന്നു. അവൻ ഉപമകൾവഴി പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അവ ഉപദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: കേൾക്കുവിൻ, ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതച്ചപ്പോൾ വിത്തുകളിൽ ചിലതു വഴിയരികിൽ വീണു. പക്‌ഷികൾവന്ന് അവ തിന്നുകളഞ്ഞു. മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാൽ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ പതിച്ചു. അവ തഴച്ചുവളർന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. അവൻ പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവൻപറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണു നല്കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപരകളിലൂടെ മാത്രം. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്‌സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.

അവൻ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങൾക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കിൽ, ഉപമകളെല്ലാം നിങ്ങൾ എങ്ങനെ മനസ്‌സിലാക്കും? വിതക്കാരൻ വചനം വിതയ്ക്കുന്നു. ചിലർ വചനം ശ്രവിക്കുമ്പോൾത്തന്നെ സാത്താൻവന്ന്, അവരിൽ വിതയ്ക്കപ്പെട്ട വചനം നീക്കം ചെയ്യുന്നു. ഇവരാണ് വഴിയരികിൽ വിതയ്ക്കപ്പെട്ട വിത്ത്. ചിലർ വചനം കേൾക്കുമ്പോൾ സന്തോഷപൂർവം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. വേരില്ലാത്തതിനാൽ, അവ അല്പ‌സമയ ത്തേക്കുമാത്രം നിലനില്ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തത്‌ക്ഷണം അവർ വീണുപോകുന്നു. മുൾ ച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവർ വചനം ശ്രവിക്കുന്നു. എന്നാൽ, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകർഷണവും മറ്റു വസ്‌തുക്കൾക്കുവേണ്ടിയുള്ള ആഗ്രഹവും അവരിൽ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫല ശൂന്യമാവുകയും ചെയ്യുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവർ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.