Parish

അയിര പള്ളിയിൽ മീഡിയ മിനിസ്ട്രി സെമിനാർ സംഘടിപ്പിച്ചു

റെജിൻ രാജ്

അയിര: അയിര വിശുദ്ധ കുരി ശിന്റെ പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെപ്തംബർ 28 ഞായറഴ്ച ‘ക്രൈസ്തവ മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് ക്ലാസുകൾ കൈകാര്യം ചെയ്തു.

അയിരയുടെ സബ്സ്റ്റേഷനുകളായ പഴുക്കാട്, എസ്‌.എം.നഗർ ഇടവകകളിലെ മീഡിയ മിനിസ്ട്രി ഭാരവാഹികൾ പങ്കെടുത്തു. സെമിനാറിൽ കത്തോലിക്കാ സഭയുടെ മാധ്യമ ദർശനത്തെപ്പറ്റിയും നിർമ്മിതബുദ്ധി യുഗത്തിൽ ക്രൈസ്തവരുടെ കടമയെപ്പറ്റിയും വിശദീകരിച്ചു. കൂടാതെ, എങ്ങനെയാണ് വാർത്ത എഴുതേണ്ടതെന്നും ഈ വാർത്തകൾ രൂപതയുടെ വാർത്താ പോർട്ടലായ “സാൻജോ ന്യൂസിൽ” എങ്ങനെയാണ് നൽകേണ്ടതെന്നും വിവരിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.