ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജപമാല നിർമ്മാണ മത്സരം നടത്തി. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 19 ഞായറാഴ്ച ദിവ്യബലിക്ക് ശേഷമാണു മത്സരം സംഘടിപ്പിച്ചത്. ജപമാല നിർമ്മാണം, ജപമാലയുടെ രൂപരേഖക്ക് നിറം നൽകുക എന്നീ മത്സരങ്ങൾ KG, LP, UP, HS, Parents എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് നടത്തിയത്.
KG വിദ്യാർത്ഥികൾ ജപമാലയുടെ രൂപരേഖക്ക് കളർ നൽകിയത് എല്ലാവർക്കും കൗതുക കാഴ്ചയായി. മതബോധന വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മത്സരങ്ങൾക്ക് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ നേതൃത്വം നൽകി.




