അജിൻ ജോസ് ആറയൂർ
നെയ്യാറ്റിൻകര: പാറശ്ശാല: ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിൻ്റെ 119-ാമത് തിരുനാളിൻ്റെ നോട്ടീസ് ഒക്‌ടോബർ 26 ഞായറഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി മോൺ. വി. പി ജോസ് പ്രകാശനം ചെയ്യുകയും സഹവികാരി ഫാ. ജോബിൻ പോൾ, അജപാലന ശുശ്രൂഷ സമിതി സെക്രട്ടറി ഷാജി, ബി.സി.സി കോഡിനേറ്റർ ജോണസ് ക്രിസ്റ്റഫർ എന്നിവരുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് വിക്ടറിന് നൽകുകയും ചെയ്തു.
ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾ 2025 നവംബർ 7 വെള്ളിയാഴ്ച തിരുന്നാൾ കൊടിയേറ്റി തുടക്കം കുറിച്ച് 16 ഞായറാഴ്ച വരെ നടത്തുന്നതാണ്. തിരുനാളിനോട് തിരുന്നാൾ ദിനങ്ങളായ നവംബർ 8 മുതൽ 12 വരെ ഫാ. ആന്റണി പയ്യപ്പിള്ളി നയിക്കുന്ന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്, എല്ലാ വിശ്വാസികളെയും തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി വിശുദ്ധ എലിസബത്ത് ദൈവാലയത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.




