സ്വന്തം ലേഖകൻ
വെള്ളറട: അടീക്കലം സെന്റ് ജോസഫ് പള്ളിയിലെ അത്ഭുത മാതാ കുരിശ്ശടിയുടെ 8- മത് വാർഷിക തിരുനാൾ ജനുവരി 25 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് നടന്നു. ജപമാലയോട് കൂടെ ആരംഭിച്ച ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമീകനായി. കുരിശുമല സ്പിരിച്വൽ അനിമേറ്റർ ഫാ.ജെറാൾഡ് മത്യാസ് വചന പ്രഘോഷണം നടത്തി. ഇടവക സഹവികാരി ഫാ.അരുൺ പി ജിത്ത് ദിവ്യബലിയിൽ സഹകാർമീകനായിരുന്നു.
ഇടവകയിലെ എല്ലാ വിശ്വാസികളും ഭക്തിപൂർവ്വം തിരുന്നാളിൽ പങ്കെടുത്തു. സ്നേഹവിരുന്നോടു കൂടെയാണു വാർഷിക തിരുനാൾ ആഘോഷത്തിനു സമാപനമായത്.




